ചൈനയുടെ അവകാശവാദം അതിശയോക്തിയെന്ന് ഇന്ത്യ; അതിര്‍ത്തികളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി; ഇന്തോ-പസഫിക് മേഖലയില്‍ അമേരിക്കന്‍ വിമാനവാഹിനി; നിലവിലെ സാഹചര്യവുമായി ബന്ധമില്ലെന്ന് അമേരിക്ക

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യതകള്‍ അയവില്ലാതെ തുടരുന്നു ഗാല്‍വാന്‍ താ‍ഴ്വരയെ കുറിച്ചുള്ള അവകാശവാദത്തില്‍ ചൈന ഉറച്ചുനില്‍ക്കുന്നതാണ്.

സമവായ സാധ്യതകളെ തള്ളിക്കളയുന്നത്. ഗാല്‍വാന്‍ താ‍ഴ്വരയിലെ ചൈനയുടെ അവകാശവാദം അതിശയോക്തിയെന്ന് ഇന്ത്യ പ്രതികരിച്ചു.

ചൈനയുടെ അവകാശവാദം അതിശയോക്തിയെന്നും ജൂണ്‍ ആറിലെ ഉടമ്പടിക്ക് വിരുദ്ധമാണെന്നും ഇന്ത്യ. ഇരുവിഭാഗവും ധാരണയാവാതെ തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി കേന്ദ്രങ്ങളില്‍ സുരക്ഷയും കരുതലും ശക്തമാക്കി ഇന്ത്യന്‍ സൈന്യം.

അതിര്‍ത്തി പോസ്റ്റുകളിലേക്ക് കൂടുതല്‍ ആയുധങ്ങള്‍ എത്തിക്കാന്‍ നീക്കം തുടങ്ങി. മൂന്ന് സൈനിക മേധാവികളുമായി സംയുകിത സേനാമേധാവി കൂടിക്കാ‍ഴ്ച നടത്തി.

ഇന്തോ പസഫിക് മേഖലയിലെ അമേരിക്കൻ വിമാനവാഹിനി കപ്പലുകൾ

ഇന്ത്യാ-ചൈന അതിര്‍ത്തി ബന്ധം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്തോ-പസഫിക് മേഖലയില്‍ അമേരിക്കയുടെ വിമാന വാഹിനി കപ്പലുകള്‍ പ്രത്യക്ഷപ്പെട്ടു.

എന്നാല്‍ നിലവിലെ ലോക രാഷ്ട്രീയ സംഭവ വികസങ്ങളുമായി ഇതിന് ബന്ധമില്ലെന്ന് അമേരിക്ക പ്രതികരിച്ചു.

നടപടി മേഖലയുടെ സുരക്ഷയും അഭിവൃദ്ധിയും ലക്ഷ്യമിട്ടാണെന്നും അമേരിക്ക പ്രതികരിച്ചു. ചൈനയെ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ നീക്കമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അമേരിക്കയുടെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News