കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു

കളമശ്ശേരി പൊലീസ്‌ സ്‌റ്റേഷനിലെ പൊലീസുകാരന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു. ഇതോ തുടർന്ന്‌ സ്‌റ്റേഷനിലെ 10 പൊലീസുകാരോട്‌ ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു.

പെരുമ്പാവൂർ സ്വദേശിയായ പൊലീസുകാരനാണ്‌ രോഗം സ്‌ഥിരീകരിച്ചത്‌. ഇദ്ദേഹം കോവിഡ്‌ നിരീക്ഷണ കേന്ദ്രത്തിൽ ഡ്യൂട്ടിയിലായിരുന്നു.

രോഗ ലക്ഷണങ്ങളെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ റൂട്ട്‌ മാപ്പ്‌ തയ്യാറാക്കാൻ ശ്രമം തുടങ്ങി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here