കൊവിഡിനെക്കാള്‍ മാരകമാണ് പട്ടിണി; കുടുംബം പോറ്റാന്‍ കൊവിഡ് മൃതദേഹങ്ങള്‍ ചുമന്ന് 12ാം ക്ലാസുകാരന്‍

അമ്മയുടെ ചികിത്സയ്‌ക്കുള്ള പണത്തിനും സഹോദരിമാരുടെ പഠനച്ചെലവിനുമായി കോവിഡ്‌ രോഗികളുടെ മൃതദേഹം ചുമന്ന്‌ 12-ാം ക്ലാസുകാരൻ ചന്ദ്‌ മുഹമ്മദ്‌. തൈറോയിഡ്‌ രോഗിയാണ്‌ ചന്ദ്‌ മുഹമ്മദിന്റെ അമ്മ.

വീട്ടിലെ ഏക വരുമാനം 20 വയസ്സുകരനായ സഹോദരന്റെ ജോലിയായിരുന്നു. കോവിഡ്‌ പ്രതിസന്ധിയെത്തുടർന്ന്‌ പലച്ചരക്ക്‌ കടയിലെ ജോലി നഷ്ടമായി. അയൽവാസികൾ നൽകുന്ന ഭക്ഷ്യവസ്തുകളാണ്‌ ഇവരുടെ പട്ടിണിക്ക്‌ ആശ്വാസം.

ഇതിനിടയിൽ അമ്മയുടെ മരുന്ന്‌ വാങ്ങാനും ചികിത്സയ്‌ക്കും പണമില്ല. ഒപ്പം സഹോദരങ്ങളുടെ പഠനച്ചെലവും വഴിമുട്ടി.

ഇതിനെത്തുടർന്നാണ്‌‌ ചന്ദ് ഒരു‌ കമ്പനിയിൽ ജോലിക്ക്‌ ചേർന്നത്‌. ലോക്‌ നായക്‌ ജയ്‌ പ്രകാശ്‌ ആശുപത്രിയിൽ തൂപ്പുകാരനായാണ്‌ കമ്പനി ജോലി നൽകിയത്‌. ഇവിടെ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങൾ മാറ്റുകയാണ്‌ പ്രധാന ജോലി.

അപകടം പിടിച്ച ജോലിയാണെന്ന്‌ അറിയാം. രോഗം ബാധിക്കാൻ സാധ്യത കൂടുതലാണെന്നും‌ അറിയാം. പക്ഷേ, ഈ ജോലി എനിക്ക്‌ അത്യാവശ്യമാണ്‌.

മൂന്നു സഹോദരിമാരടങ്ങുന്ന കുടുംബം പണത്തിനായി ബുദ്ധിമുട്ടുകയാണ്‌. അമ്മയ്‌ക്ക്‌ മരുന്നും തങ്ങൾക്ക്‌ ഭക്ഷണവും വേണം.

രോഗത്തെ അതിജീവിക്കാൻ കഴിഞ്ഞേക്കാം, പക്ഷേ പട്ടിണിയെ കഴിയില്ല. പല ദിവസവും ഒരു തവണമാത്രമാണ്‌ വീട്ടിൽ ഭക്ഷണമുള്ളത്‌.

ഇതുവരെ സ്‌കൂളിൽ തന്റെയും സഹോദരിമാരുടെയും ഫീസടച്ചിട്ടില്ല. ഈ പ്രശ്‌നങ്ങളെല്ലാം തന്റെ ആദ്യ ശമ്പളം പരിഹരിക്കുമെന്ന പ്രതീക്ഷയാണ്‌ ഡോക്ടർ ആകണമെന്ന്‌ ആഗ്രഹിക്കുന്ന ‌ചന്ദ്‌ മുഹമ്മദിന്റെ മനസ്സുനിറയെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News