അഭിമന്യു വധം; മുഖ്യപ്രതിയായ എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതിയായ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സഹല്‍ പിടിയില്‍. കേസിലെ പത്താമത്തെ പ്രതിയാണ് സഹല്‍. അഭിമന്യുവിനെ കുത്തി വീഴ്ത്തിയത് പനങ്ങാട് സ്വദേശിയായ സഹല്‍ ആയിരുന്നു.

2018 ജൂലൈ രണ്ടിന് രാത്രി 12.30നാണ് അഭിമന്യുവിനെ (20) ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകള്‍ കുത്തിക്കൊന്നത്. കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ അര്‍ജുന്‍, വിനീത് എന്നിവരെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും രാഹുലിനെ ഇടിക്കട്ടകൊണ്ട് മുഖത്തിടിക്കുകയും ചെയ്തിരുന്നു.

കൊലപാതകം, കൊലപാതകശ്രമം, അന്യായമായി സംഘംചേരല്‍, മാരകമായി ആയുധം ഉപയോഗിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവ ഉള്‍പ്പെടെ 13 വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്.

മഹാരാജാസ് കോളേജ് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. കേസിലെ പ്രതികളെല്ലാം പോപ്പുലര്‍ഫ്രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here