ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം സര്‍വ്വകക്ഷിയോഗം നാളെ; നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും

ഇന്ത്യ-ചൈന തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ നീര്‍ണ്ണായകമായ തീരുമാനങ്ങള്‍ ഉണ്ടാകും. രണ്ടര മാസമായി കിഴക്കന്‍ ലഡാക്കില്‍ നടക്കുന്ന ചൈനീസ് കടന്ന കയറ്റത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്ര നീക്കത്തിലെ പോരായ്മയാണ് അക്രമത്തിന് ഇടയാക്കിയതെന്ന ആരോപണത്തിനും മറുപടി നല്‍കേണ്ടി വരും.

2019 ഫെബ്രുവരിയിലെ പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരുന്നു.

2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സമയത്തും സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു.അത് കൊണ്ട് തന്നെ നാളെ എല്ലാ രാഷ്ട്രിയപാര്‍ടികളും ചേരുമ്പോള്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം.

ഇരുപത് ജവാന്‍മാരുടെ മരണവും അതിലേയ്ക്ക് നയിച്ച് സംഭവവികാസങ്ങളും കേന്ദ്ര സര്‍ക്കാരിന് വിശദീകരിക്കേണ്ടി വരും.

നാല്‍പ്പത് ദിവസമായ ഗാല്‍വാന്‍ താഴവരയില്‍ ഇരുപക്ഷവും തമ്മില്‍ ഏറ്റ്മുട്ടുന്നുണ്ടെങ്കിലും വിവരങ്ങളൊന്നും കേന്ദ്രം പുറത്ത് വിട്ടിട്ടില്ല.

ഉഭയകക്ഷ ചര്‍ച്ച പോലും രഹസ്യമായി വയ്ക്കാനാണ് ശ്രമിച്ചത്. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയുടെ അറുപത് ചതുരശ്ര കിലോമീറ്റര്‍ ഭാഗത്തേയ്ക്ക് ചൈനീസ് സൈന്യം കയറിയെന്ന് ഉപഗ്രഹദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി കഴിഞ്ഞു.

എന്നിട്ടും അത് പുറത്തറിയാതെ രഹസ്യമായി വയ്ക്കാന്‍ കേന്ദ്ര ശ്രമിച്ചുവെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്.

നാല്‍പ്പത്തിയഞ്ച് വര്‍ഷമായി ഒഴിവാക്കി നിറുത്തിയ രക്തചൊരിച്ചില്‍ വീണ്ടും ആരംഭിച്ചെങ്കില്‍ അതിന് കാരണം നയതന്ത്ര നീക്കത്തിലെ പോരായ്മയാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സര്‍വകക്ഷിയോഗത്തില്‍ മറുപടി പറയേണ്ടി വരും.

സമാധാന ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ യുദ്ധവേണമോ എന്ന കാര്യത്തില്‍ ഇപ്പോഴും കേന്ദ്രംതീരുമാനം എടുത്തിട്ടില്ല. എന്നാല്‍ അതിനുള്ള ഒരുക്കങ്ങള്‍ എല്ലാം തകൃതിയായി പുരോഗമിക്കുന്നു.

ഒരുക്കങ്ങളെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് യോഗത്തില്‍ വിശദീകരിക്കും. പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ എതിര്‍ക്കുന്നത് പോലെയല്ല ചൈനയെ കൈകാര്യം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ ചൂണ്ടികാണിക്കുന്നു.

നാളെ വൈകുന്നേരം അഞ്ച് മണിയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സര്‍വകക്ഷിയോഗം.സൈന്യത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രമേയം യോഗത്തില്‍ പാസാക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News