ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന് പത്മശ്രീ നാമനിര്‍ദേശം. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ് ഐ.എം. വിജയനെ പത്മശ്രീ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തത്.
രാജ്യത്തെ നാലാമത്തെ വലിയ സിവിലയന്‍ പുരസ്കാരമാണിത്. 2003ല്‍ ഐ.
എം. വിജയന് അര്‍ജുന പുരസ്കാരം ലഭിച്ചിരുന്നു. വിജയന്റെ പേര് പത്മശ്രീ പുരസ്കാരത്തിനായി ആഭ്യന്തര മന്ത്രാലയത്തിന് അയച്ചതായി എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പിടിഐയോട് സ്ഥിരീകരിച്ചു. ഇ
ന്ത്യയ്ക്കായി 79 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് അന്പത്തൊന്നുകാരനായ വിജയന്. 40 ഗോളുകളും നേടി. 1993, 1997, 1999 വര്‍ഷങ്ങളില്‍ രാജ്യത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരവും നേടി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here