ചൈനീസ് നീക്കത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പുകള്‍ നല്‍കി; ദൃശ്യങ്ങള്‍ പുറത്ത്

കിഴക്കന്‍ ലഡാക്കിലെ ചൈനീസ് മുന്നേറ്റത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പുകള്‍ നല്‍കിരുന്നതായി വിവരം. ഇന്ത്യന്‍ മേഖലയില്‍ ചൈനീസ് സൈന്യം തമ്പടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ എര്‍ത്ത് ഇമേജിങ്ങ് സ്ഥാപനങ്ങളും പുറത്ത് വിട്ടിരുന്നു.

പതിനഞ്ചാം തിയതി രാത്രി ഇന്ത്യന്‍ മണ്ണിലെ ചൈനീസ് ടെന്റുകള്‍ പൊളിച്ച് മാറ്റാന്‍ ഇന്ത്യന്‍ സൈനീകര്‍ ആവിശ്യപ്പെടുന്നു. സര്‍വസജരായ ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ സൈനീകരെ വളഞ്ഞിട്ട് ആക്രമിക്കുന്നു. ഇതേ തുടര്‍ന്ന് മരണവും പരിക്കും ഇന്ത്യ പുറത്ത് വിട്ടെങ്കിലും ചൈന മൗനത്തിലാണ്.

സേനയ്ക്ക് കുഴപ്പമില്ലെന്ന് സമര്‍ത്ഥിക്കാനാണ് ചൈന ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ ഇത് തെറ്റാണന്ന് തെളിയിക്കുകയാണ് സാന്‍ഫ്രാന്‍സിക്കോ ആസ്ഥാനമായ പ്ളാനറ്റ് ലാബ് എന്ന എര്‍ത്ത് ഇമേജിങ് സ്ഥാപനം പുറത്ത് വിട്ട് സാറ്റ് ലെെറ്റ് ചിത്രങ്ങള്‍.

ആക്രമണത്തിന് ശേഷം പതിനാറാം തിയതി ഗാല്‍വാന്‍ താവ്വരയില്‍ നടത്തത് എന്തെന്ന് ചിത്രം കാണിച്ച് തരുന്നു. ചൈനയുടെ ഭാഗത്തെ റോഡില്‍ വലിയ സൈനീക നീക്കം.

ആക്രമണത്തിലുള്‍പ്പെട്ട് മരണപ്പെടുകയോ പരിക്ക് പറ്റുകയോ ചെയ്ത സൈനീകരെ സ്ഥലത്ത് നിന്ന് മാറ്റുന്നത് കൊണ്ടാണ് റോഡില്‍ ഇത്ര തിരക്കെന്ന് വ്യക്തം.

മുന്‍ വര്‍ഷങ്ങളില്‍ എടുത്ത ചിത്രത്തില്‍ മലമുകളിലെ അതേ റോഡ് വിജനം. മാര്‍ച്ച് മാസം എടുത്ത് ദൃശ്യങ്ങളില്‍ ഗാല്‍വാന്‍ താഴ്വരയിലെ ഇന്ത്യന്‍ പ്രദേശത്ത് ചൈന സൈനീക വിന്യാസം നടത്തിയിരിക്കുന്നത് കാണാം.

രഹസ്യാന്വേഷണ ഏജന്‍സികള്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ നീക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏപ്രില്‍ മാസം ഒന്നില്‍ കൂടുതല്‍ തവണ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് കൈമാറുകയും ചെയ്തു. പക്ഷെ എല്ലാം നയതന്ത്ര നീക്കത്തിലൂടെ പരിഹരിക്കപ്പെടുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. നയതന്ത്രത്തിലെ ഈ പിഴവും ചൈന ഉപയോഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News