കൊവിഡിനിടയിലും പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലേയ്ക്ക് കടന്നു കേന്ദ്രം

കോവിഡിനിടയിലും പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലേയ്ക്ക് കടന്നു കേന്ദ്ര സര്‍ക്കാര്‍. നാല്‍പ്പത്തിയൊന്ന് കല്‍ക്കരിപാടങ്ങള്‍ സ്വകാര്യമേഖലയ്ക്കായി ലേലത്തിന് വയ്ക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.

കോവിഡ് രൂക്ഷമാവുകയും സ്വകാര്യമേഖല തൊഴിലാളി വിരുദ്ധനയങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന കാലത്താണ് പതിറ്റാണ്ടായി സര്‍ക്കാര്‍-പൊതുമേഖല കൈവശമുള്ള കല്‍ക്കരി മേഖല മോദി സര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്ക് തുറന്ന് നല്‍കുന്നത്. പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാല്‍പ്പത്തിയൊന്ന് കല്‍ക്കരപാടങ്ങള്‍ ലേലത്തിന് വച്ചു.

സ്വകാര്യമേഖലയെ ഇത്ര നാള്‍ ചെറുത്ത് നിന്ന് വലിയ നേട്ടങ്ങള്‍ കൊയ്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കല്‍ക്കരപാടങ്ങള്‍ ഇനി സ്വകാര്യമേഖലയുടെ കൈകളിലേയ്ക്ക്. കോവിഡ് പ്രതിസന്ധിയെ അവസരമാക്കി ഊര്‍ജമേഖലയെ സ്വയം പര്യാപ്തമാക്കലാണ് ലക്ഷ്യമെന്ന് പദ്ധതി ഉദ്ഘാടനെ ചെയ്ത് കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. 2030ഓടെ 100 മില്യണ്‍ കല്‍ക്കരി വാതകം ഉല്‍പാദിപ്പിക്കും. ഇരുപതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും മോദി വ്യക്തമാക്കി.

കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള മാര്‍ഗമായാണ് എന്‍ഡിഎ സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തെ കാണുന്നത്.ആത്മനിര്‍ഭര്‍ പദ്ധതിയിലൂടെ രാജ്യത്തിന്റെ സര്‍വ്വമേഖലകളും സ്വകാര്യമേഖലയത്ത് തുറന്ന് നല്‍കിയതോടെ തൊഴിലാളികള്‍ക്കിടയില്‍ പോലും തൊഴില്‍ അനിശ്ചിതത്വം ഉണ്ടാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News