ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കൂട്ടി ചേര്‍ത്ത ഭൂപടം നേപ്പാള്‍ ഉപരിസഭയും അംഗീകരിച്ചു

കാഠ്മണ്ഡു: ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കൂടി ചേര്‍ത്ത് പുതിയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ലിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭയും അംഗീകാരം നല്‍കി.

ഏകകണ്ഠമായിട്ടായിരുന്നു തീരുമാനം. ബില്ലിന് 57 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ ഒറ്റ വോട്ടും എതിരായി വന്നില്ല. ബില്ലിന് അധോസഭ ശനിയാഴ്ച അംഗീകാരം നല്‍കിയിരുന്നു.

ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടെ ഭൂപ്രദേശമായി രേഖപ്പെടുത്തിയത്. ഭരണഘടനാഭേദഗതി ബില്ലിലൂടെയാണ് മേഖലയെ നേപ്പാള്‍ ഭൂപടത്തോട് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News