സര്‍ക്കാര്‍ പ്രവാസികള്‍ക്ക് എതിരെന്ന് കുപ്രചരണം; കൂട്ടത്തില്‍ കേന്ദ്രമന്തിയും

വിദേശത്തുനിന്നു വരുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന ആവശ്യത്തെ ദുര്‍വ്യാഖ്യാനിച്ച് സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരാണെന്ന് പ്രചരിപ്പിക്കാന്‍ ദുരുപദിഷ്ട നീക്കമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ അതില്‍ ഒരു കേന്ദ്ര സഹമന്ത്രി കൂടെ ഭാഗഭാക്കായിരിക്കുന്നു. അതത് രാജ്യത്ത് പരിശോധന നടത്തി രോഗമില്ലാത്തവരെ കൊണ്ടുവരികയും രോഗമുള്ളവരെ അവിടെത്തന്നെ ചികിത്സിക്കുകയുമാണ് പ്രായോഗികം എന്നാണ് മാര്‍ച്ച് 11ന് ഈ സഹമന്ത്രി പറഞ്ഞത്.

എന്നാല്‍, രോഗമുള്ളവര്‍ അവിടെത്തന്നെ കഴിയട്ടെ എന്ന നിലപാട് എടുത്തിട്ടില്ല. രോഗമുള്ളവരെയും ഇല്ലാത്തവരെയും വെവ്വേറെ വിമാനങ്ങളില്‍ നാട്ടിലെത്തിക്കണമെന്നാണ് അന്നും ഇന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.പരിശോധനയില്ലാതെ വരുന്നത് രോഗവ്യാപനമുണ്ടാക്കുമെന്ന് സംസ്ഥാനം ആശങ്കപ്പെട്ടപ്പോള്‍ മെയ് അഞ്ചിന് കേന്ദ്ര സഹമന്ത്രി പ്രതികരിച്ചതും എല്ലാവരും കേട്ടതാണ്. വിദേശത്തുനിന്നുള്ള എല്ലാ ആളുകളെയും കോവിഡ് ടെസ്റ്റിനു വിധേയരാക്കിയതിനു ശേഷമേ വിമാനത്തില്‍ കയറ്റൂവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതു പറഞ്ഞ ആളാണ് ഇപ്പോള്‍ കേരളം ടെസ്റ്റിനുവേണ്ടി പറയുന്നത് മഹാപാതകമെന്ന് പറഞ്ഞുനടക്കുന്നത്.

ഇങ്ങനെ നിലപാടു മാറ്റാന്‍ മെയ് അഞ്ചിനുശേഷം എന്ത് അത്ഭുതമാണ് സംഭവിച്ചിട്ടുള്ളതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്തില്‍ രോഗികളല്ലാത്തവരുമുണ്ടാകും. അവരെയും സംരക്ഷിക്കണം. ടെസ്റ്റിനായി സൗകര്യമില്ലാത്ത രാജ്യത്ത് കേന്ദ്രം ചില സൗകര്യങ്ങള്‍ ഒരുക്കണം. നേരത്തെ ആവശ്യപ്പെടുന്ന കാര്യം കേന്ദ്രം അംഗീകരിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News