പുരി രഥയാത്രയ്ക്ക് വിലക്ക്

ലോക പ്രശസ്തമായ ഒഡിഷ പുരി ജഗന്നാഥ ക്ഷേത്ര രഥയാത്ര ഈ വര്‍ഷം നടക്കില്ല.

രഥയാത്ര നടത്താന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ ഒരു സാഹചര്യത്തില്‍ രഥ യാത്ര അനുവദിച്ചാല്‍ ജഗന്നാഥന്‍ ഞങ്ങള്‍ക്ക് മാപ്പ് തരില്ലെന്ന് അനുമതി നിഷേധിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു. ഒഡീഷ വികാസ് പരിഷദ് എന്ന എന്‍. ജി ഒ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

സംസ്ഥാനത്ത് എവിടെയും രഥ യാത്ര പാടില്ല. രഥ യാത്രയുമായി ബന്ധപ്പെട്ട് ഒരു പരിപാടികളും അടുത്ത പത്ത് ദിവസങ്ങളില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഒഡീഷ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ഈമാസം 23 നായിരുന്നു രഥയാത്ര തീരുമാനിച്ചിരുന്നത്. രഥയാത്ര നടത്തിയാല്‍ സാമൂഹ്യ അകലം പാലിക്കപ്പെടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News