പ്രതിസന്ധിയിലും കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്; നടുനിവര്‍ത്താന്‍ പണിപ്പെട്ട് ജനങ്ങള്‍

ജനവിരുദ്ധതയ്ക്കും ചൂഷണത്തിനും പേരുകേട്ട മോദി സര്‍ക്കാര്‍ കൊവിഡ് കാലത്തും അതിന് മാത്രം ഒരു മാറ്റവും വരുത്തിയിട്ടില്ല. പോരാഞ്ഞിട്ട് കേന്ദ്ര പാക്കേജിലൂടെ ജനങ്ങള്‍ക്ക് എന്തൊക്കയോ വാരിക്കോരി നല്‍കുന്നു എന്ന് മേനിനടിക്കുന്നതിനും ഒരു കുറവുമില്ല.


അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഒന്നര ദശാബ്ധത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ്. അപ്പോഴും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില നിത്യേന കൂട്ടി ഉയര്‍ത്തുകയാണ് എണ്ണവിതരണ കമ്പനികള്‍.

ജനജീവിതം അത്യന്തം ദുഷ്‌കരമായിരിക്കുന്ന ഈ സാഹചര്യത്തില്‍ വില ഉയര്‍ത്താതിരിക്കാനുള്ള സാമാന്യമായ വകതിരിവ് കാണിക്കാന്‍ കമ്പനികള്‍ തയ്യാറല്ല; ആ വകതിരിവ് വേണമെന്ന് നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറുമല്ല. 2014ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 9.48 രൂപയും ഡീസലിന്റേത് 3.56 രൂപയുമായിരുന്നു. ഇന്നത് യഥാക്രമം 22.98 രൂപയും 18.83 രൂപയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News