തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച മൊബൈല്‍ ഷോപ്പ് ജീവനക്കാരന്റെ റൂട്ട് മാപ്പ് സങ്കീര്‍ണം; നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ സന്ദര്‍ശിച്ചത് നിരവധി കടകള്‍

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച മൊബൈല്‍ ഷോപ്പ് ജീവനക്കാരന്റെ റൂട്ട് മാപ്പ് സങ്കീര്‍ണം. നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ കൊച്ചിയിലെ പല കടകളും ഇയാള്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം ഫോര്‍ട് പോലീസ് സ്റ്റേഷനും ഇയാല്‍ സന്ദര്‍ശിച്ചു.

രണ്ടു ദിവസം മുന്‍പാണ് തിരുവനന്തപുരം മൊബെെയില്‍ ഷോപ്പിലെ ജീവനക്കാരന് കൊവിഡ് പോസിറ്റീവായിത്. കഴിഞ്ഞ മുപ്പത്തിയൊന്നിനാണ് ഇയാള്‍ നിലമ്പൂരില്‍ നിന്ന് കൊച്ചിയിലെത്തിയത്. രാവിലെ ആറുമണിക്ക് ഇയാള്‍ കലൂരിലുളള ഓട്ടോമൊബൈല്‍ഷോപ്പ് സന്ദര്‍ശിച്ചു.

ഇടപ്പള്ളിയിലുള്ള ദുബായി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണവും കഴിച്ചു. പിന്നീട് വടുതലയിലെ വീട്ടില്‍ പോയ ഇയാള്‍ മറൈന്‍ ഡ്രൈവിലുള്ള മൊബൈല്‍ ഷോപ്പില്‍ രണ്ടുതവണ സന്ദര്‍ശനം നടത്തി.

മൂന്നാം തിയതിയാണ് ഇയാള്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തെത്തിയത്. യാത്രയ്ക്കിടയില്‍ കൊല്ലത്തുള്ള ഒരു പെട്രോള്‍ പമ്പില്‍ കയറിയിട്ടുണ്ട്. മണക്കാട്ടെ മൊബൈല്‍ ഷോപ്പിലെത്തിയ ഇയാള്‍ പിന്നീട് ഇഞ്ചയ്ക്കലിലെ തട്ടുകടയിലും പേട്ടയിലെ വീട്ടിലും പോയി. കഴിഞ്ഞ ഒന്‍പതിന് ഇയാള്‍ ഫോര്‍ട് പോലീസ് സ്റ്റേഷന്‍ അടക്കം സന്ദര്‍ശനം നടത്തി.

ഇവിടുത്തെ നാല് പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയിട്ടുണ്ട് .പത്താം തിയതി ചാലാ മാര്‍ക്കറ്റിലും പോയിട്ടുണ്ട്.

പതിനൊന്നാം തിയതി ബീമാ പള്ളിയിലും സന്ദര്‍ശിച്ചു. പിതിമൂന്നാംതിയതിയാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായത്. പതിനഞ്ചാം തിയതി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here