
തിരുവനന്തപുരം: റാപ്പിഡ് ടെസ്റ്റിന് സൗകര്യം ഇല്ലാത്തതോ അതിന് പ്രയാസം നേരിടുന്നതോ ആയ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ കൊവിഡ് പരിശോധനക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എയര്‍ലൈന്‍ കമ്പനികളുമായി ഇതിന് വേണ്ടി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. യുഎഇയിലും ഖത്തറിലും സംവിധാനം ഉണ്ട് . സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റിന്‍, ഒമാന്‍ എന്നി രാജ്യങ്ങളി നിന്ന് അടക്കം ഇതിന് സൗകര്യം ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് തിരിച്ച് വരാനുള്ളവര്‍ക്ക് ഇത് സഹായകമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here