പ്രവാസികള്‍ക്ക് സാന്ത്വനമായി ‘കൈ കോര്‍ത്ത് കൈരളി’; ആദ്യ ചാര്‍ട്ടേഡ് വിമാനം ഞായറാഴ്ച ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്

കൊവിഡ് പ്രതിസന്ധിയില്‍ വിദേശ ‌ രാജ്യങ്ങളില്‍ പ്രയാസപ്പെടുന്ന പ്രവാസി മലയാളികളെ സൌജന്യമായി നാട്ടിലെത്തിക്കാന്‍ കൈരളി ടിവി ഒരുക്കിയ കൈ കോര്‍ത്ത്‌ പദ്ധതിയുടെ ഭാഗമായി ആദ്യ ചാര്‍ട്ടേഡ് വിമാനം മറ്റന്നാൾ ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും.

കോവിഡ് പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്നവരെ പൂര്‍ണ്ണമായും സൌജന്യമായി കൊണ്ട് വരുന്ന ആദ്യത്തെ ചാര്‍ട്ടേഡ് വിമാനമാണ് കൈരളിയുടെത്. കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി കൈരളി ടിവി ഒരുക്കിയ
കൈ കോര്‍ത്ത്‌ പദ്ധതിയുടെ ഭാഗമായാണ് പ്രവാസി മലയാളികളെയും കൊണ്ട് ചാര്‍ട്ടേഡ് വിമാനം
പുറപ്പെടുന്നത്.

മറ്റന്നാൾ വൈകിട്ട് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വിമാനത്തില്‍ 215 യാത്രക്കാരാണ് ഉണ്ടാവുക. നാട്ടിലേക്ക് മടങ്ങാന്‍ പോലും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന അര്‍ഹരായ ആളുകളെയാണ് ഈ വിമാനത്തില്‍ കൊണ്ട് പോകുന്നത്.

ഇതാദ്യമായാണ് കോവിഡ് പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്നവരെ പൂര്‍ണ്ണമായും സൌജന്യമായി എത്തിക്കുന്ന ഒരു ചാര്‍ട്ടേഡ് വിമാനം വിദേശത്ത് നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്നത്.

കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി ഇന്ത്യയിലാദ്യമായി ഒരു ടെലിവിഷന്‍ ചാനല്‍
നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കത്തില്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നാട്ടിലേക്കെത്താന്‍ അര്‍ഹരായ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റ് ലഭ്യമാക്കുന്നതാണ്
കൈകോര്‍ത്ത് കൈരളി എന്ന ഉദ്യമം.

ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി സുമനസുകള്‍ ഈ പദ്ധതിയോട് സഹകരിക്കാന്‍ മുന്നോട്ടു വന്നു. ആയിരത്തിലേറെ പേരെയാണ് കൈരളി ടിവിയുടെ നേതൃത്വത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സൌജന്യമായി നാട്ടിലെത്തിക്കുക.

2005 ലെ യു എ ഇ യിലെ പൊതു മാപ്പ് സമയത്തും കൈരളി ടിവി സൌജന്യമായി പ്രവാസി മലയാളികളെ
ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിച്ചിരുന്നു. കൈരളി ടിവിയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന
പ്രവാസി ജനതക്ക് ഈ പ്രതിസന്ധി കാലത്ത് സാന്ത്വനമാവുകയാണ് കൈ കോര്‍ത്ത് കൈരളി പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News