ഭരണഘടനാ സ്ഥാപനമായ പബ്ലിക്ക് സര്‍വീസ് കമ്മീഷനെ അപമാനിച്ച് യൂത്ത് കോണ്‍ഗ്രസ്

ഭരണഘടനാ സ്ഥാപനമായ പബ്ലിക്ക് സര്‍വീസ് കമ്മീഷനെ അപമാനിച്ച് യൂത്ത് കോണ്‍ഗ്രസ്. കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍റെ ആസ്ഥാന മന്ദിരത്തിന് മുന്നിലെ ബോര്‍ഡില്‍ പാര്‍ട്ടി സര്‍വീസ് കമ്മീഷന്‍ എന്ന് ചേർത്താണ് യൂത്ത് കോണ്‍ഗ്രസുകാര്‍ അപമാനിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നോക്കിനില്‍കെയാണ് ബോര്‍ഡില്‍ ഫ്ലക്സ് ഉപയോഗിച്ചുള്ള യൂത്ത് കോൺഗ്രസ്സുകാരുടെ അതിക്രമം. സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു സമരം.

കേരളാ പബ്ലിക്ക് സര്‍വീസ് കമ്മീഷനു മുന്നില്‍ യൂത്ത്കോണ്‍ഗ്രസ് നടത്തിയ ഉപവാസ സമരത്തിന്‍റെ ദൃശ്യങ്ങളാണിത്. സാമൂഹികാകലം പാലിക്കാതെ നടന്ന സമരം പരിധികള്‍ ലംഘിച്ച് പബ്ലിക്ക് സര്‍വീസ് കമ്മീഷനെ അപമാനിക്കുന്നതിലാണ് എത്തിനിന്നത്.

കേരളാ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ എന്ന ബോര്‍ഡില്‍ ഫ്ലക്സ് ഒട്ടിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഷാഫി പറബിലടക്കമുള്ള ജന പ്രതിനിധികളും നോക്കി നിന്നു. ഫ്ലക്സ് ഒട്ടിച്ച യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് എസ്.ഏം ബാലുവിനെ തടയാന്‍ ആരും തയ്യാറായതുമില്ല.

യുവാക്കളുടെ പ്രതീക്ഷയായ പിഎസ്സിയെ അധിക്ഷേപിക്കുമ്പോൾ യുവാക്കളായ എംഎൽഎ മാരുൾപ്പെടെയുള്ളവരാണ് ഇതിന് നേതൃത്വം നൽകിയത് എന്നതും ശ്രദ്ധേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News