കൊവിഡ്‌ ആശങ്കയ്ക്ക് ഒപ്പം കണ്ണൂരിൽ ഡെങ്കിപ്പനിയും പടരുന്നു

കൊവിഡ്‌ ആശങ്കയ്ക്ക് ഒപ്പം കണ്ണൂരിൽ ഡെങ്കിപ്പനിയും പടരുന്നു. മലയോര മേഖലകളിലാണ് ഡെങ്കിപ്പനി വ്യാപിക്കുന്നത്. ജില്ലയിൽ ഈ വർഷം ഡെങ്കിപ്പനി സംശയിക്കുന്ന അഞ്ഞൂറിൽ അധികം പേരാണ് ഇതുവരെ ചികിത്സ തേടിയത്.

കാലവർഷം ആരംഭിച്ചതിടെ കണ്ണൂർ ജില്ലയിലെ മലയോര മേഖല ഡെങ്കിപ്പനിയുടെ ഭീഷണിയിലാണ്. ജില്ലയിൽ ഡെങ്കിപ്പനി സംശയിച്ച് ചികിത്സ തേടിയവരുടെ എണ്ണം 500 കടന്നു. ഇരിട്ടി, കീഴ്പ്പള്ളി, ഒടുവള്ളി തട്ട്, മയ്യിൽ, പെരിങ്ങോം തുടങ്ങിയ മേഖലകളിലാണ് ഡെങ്കിപ്പനിയുടെ വ്യാപനം രൂക്ഷമായത്.

ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് കൂടുതൽ ഊർജിതമാക്കി.ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഡോ നാരായണ നായിക് അറിയിച്ചു.

ചികിത്സ സൗകര്യങ്ങളുടെ കാര്യത്തിൽ ജില്ല സജ്ജമാണെന്നും ഡി എം ഒ വ്യക്തമാക്കി. ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ജില്ലാ ഭരണ കൂടം തദ്ദേശ സ്ഥാപങ്ങൾക്ക് നിർദേശം നൽകി.കൊവിഡിന് ഒപ്പം ഡെങ്കിപ്പനിയും വ്യാപിക്കുന്നത് ജനങ്ങളിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News