വൈദ്യുതി നിരക്കിൽ‌ ഇളവ്; 50 ശതമാനംവരെ സബ്‌സിഡി; 5 തവണയായി ബില്ലടയ്‌ക്കാം

ഗാർഹിക ഉപയോക്താക്കളുടെ വൈദ്യുതി നിരക്കിൽ‌ ഇളവ്‌. അധിക ഉപയോഗം മൂലം വർധിച്ച തുകയുടെ 50 ശതമാനം വരെ സബ്‌സിഡി അനുവദിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബില്ലടയ്‌ക്കാൻ അഞ്ച്‌ തവണകളായി സാവകാശവും നൽകും.ഫെബ്രുവരി മുതൽ മെയ്‌ വരെ സാധാരണ നിലയിൽ വൈദ്യുതി ഉപയോഗം കൂടും.

ലോക്‌ഡൗൺ കാരണം കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായത്‌ ഉപയോഗം വൻതോതിൽ കൂട്ടി. റീഡിങ്ങിന്‌ കഴിയാത്തതിനാൽ നാല്‌ മാസത്തെ ബിൽ ഒന്നിച്ചാണ്‌ നൽകിയത്‌. താരിഫിലോ, നിരക്കിലോ വ്യത്യാസം വരുത്തിയില്ല. പരാതി ഉയർന്ന സാഹചര്യത്തിൽ പരിശോധിക്കാൻ കെഎസ്‌ഇബിയോട്‌ നിർദേശിച്ചു. ബില്ലടയ്‌ക്കാൻ തവണകൾ അനുവദിച്ചു.

ബില്ലടച്ചില്ലെങ്കിൽ കണക്‌ഷൻ വിച്ഛേദിക്കേണ്ടെന്നും തീരുമാനിച്ചു. കുറഞ്ഞ ഉപയോഗം മാത്രമുണ്ടായിരുന്നവർക്കും സൗജന്യത്തിന്‌ അർഹരായിരുന്നവർക്കും ഉയർന്ന ബിൽ വന്നത്‌ പ്രയാസം സൃഷ്ടിച്ചു. ഇത്‌ കൂടി കണക്കിലെടുത്താണ്‌ പുതിയ ഇളവുകൾ.

വൈദ്യുതി ബോർഡിന് 200 കോടിയോളം രൂപയുടെ അധിക ബാധ്യത വരും‌. എന്നാൽ 90 ലക്ഷം ഗാർഹിക ഉപയോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ബിൽ അടച്ചവർക്ക്‌ ഇളവ്‌ അടുത്ത ബില്ലിൽ കുറവുചെയ്‌തു നൽകുമെന്ന്‌ കെഎസ്‌ഇബിയും അറിയിച്ചു.
ഇളവുകൾ

40 യൂണിറ്റ്‌ വരെ ഉപയോഗിക്കുന്ന 500 വാട്ടിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് വൈദ്യുതി സൗജന്യമാണ്. ഇവർ അധികം ഉപയോഗിച്ചതും സൗജന്യമാക്കും. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഇവർക്ക്‌ എത്ര യൂണിറ്റായാലും 1.50 രൂപ നിരക്കിൽത്തന്നെ ബില്ല് കണക്കാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News