4ജി നവീകരണം; ടെലികോമിന് വിലക്ക്

4ജി നവീകരണ ജോലികളിൽ ചൈനീസ്‌ ടെലികോം ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന്‌ ബിഎസ്‌എൻഎല്ലിനും എംടിഎൻഎല്ലിനും നിർദേശം. സ്വകാര്യ ടെലികോം കമ്പനികളും ചൈനീസ്‌ ഉപകരണങ്ങൾ വെട്ടിക്കുറയ്‌ക്കണം.

സുരക്ഷാപ്രശ്‌നങ്ങൾക്ക്‌ സാധ്യതയുള്ളതിനാലാണ്‌‌ ബുധനാഴ്‌ച ടെലികോം വിഭാഗത്തിന്റെ യോഗം ഈ തീരുമാനമെടുത്തത്‌. ബിഎസ്‌എൻഎൽ, എംടിഎൻഎൽ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല.

ഔദ്യോഗിക‌ നിർദേശം ലഭിച്ചിട്ടില്ലെന്ന്‌ സ്വകാര്യ മൊബൈൽ സേവനദാതാക്കൾ അറിയിച്ചു. സ്വകാര്യകമ്പനികൾക്ക്‌ ഒപ്പം പിടിച്ചുനിൽക്കാനാണ്‌ ബിഎസ്‌എൻഎൽ 4ജി നവീകരണപ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ടത്‌. ചൈനീസ്‌ കമ്പനികൾക്ക്‌‌‌ നിയന്ത്രണമേർപ്പെടുത്തിയത്‌ പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയെ കാരയമായി ബാധിക്കും.

എയർടെൽ, വൊഡാ, ഐഡിയ തുടങ്ങിയ കമ്പനികൾക്കും പുതിയ തീരുമാനം പ്രതികൂലമാകും. യൂറോപ്യൻ കമ്പനികളുടെ ഉൽപ്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചൈനീസ്‌ ഉപകരണങ്ങളാണ്‌ മെച്ചമെന്ന്‌ ‌ ഭാരതി എന്റർപ്രൈസസ്‌ ചെയർമാൻ സുനിൽമിത്തൽ നേരത്തേ പ്രസ്‌താവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News