കൊവിഡ്; മരണം നാലരലക്ഷം കടന്നു; രോഗികളുടെ എണ്ണം 86 ലക്ഷത്തോടടുക്കുന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷത്തോടടുക്കുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമാകട്ടെ നാലരലക്ഷം കടന്നു. അമേരിക്കയില്‍ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പുതുതായി 691 പേര്‍ കൂടി വൈറസ് ബാധിച്ച് മരിച്ചു.

അതേസമയം ഈ വര്‍ഷാവസാനത്തിന് മുന്‍പ് കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൗമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

കൊറോണ മരുന്ന് പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനായി വിളിച്ച വാര്‍ത്ത സമ്മേളനത്തിലായിരുന്നു ലോകാരോഗ്യ സംഘടന വിശ്വാസം പ്രകടിപ്പിച്ചത്. എന്നാല്‍ ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡ് മരണം തടയും എന്നതിന് കൃത്യമായ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയിലെ ഡോ. സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News