പു.ക.സ പ്രതിഷേധ വാരാചരണം ആരംഭിച്ചു

തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ‘വർണവെറിക്കെതിരെ, ജാതി വിവേചനത്തിനെതിരെ, അപരവൽക്കരണത്തിനെതിരെ’ എന്ന മുദ്രാവാക്യമുയർത്തികൊണ്ട് നടത്തുന്ന പ്രതിഷേധവാരാചരണത്തിന്റെ ഉത്ഘാടനം പു.ക.സ സംസ്ഥാന പ്രസിഡൻ്റും പ്രശസ്ത സംവിധായകനുമായ ഷാജി.എൻ.കരുൺ നിർവ്വഹിച്ചു.

പ്രതിഷേധവാരാചരണത്തിൻ്റെ ഭാഗമായുള്ള ഓൺലൈൻ പ്രഭാഷണത്തിൻ്റെ ഉത്ഘാടനം കെ.സി.എച്ച്.ആർ ഡയറക്ടർ ഡോ.സനൽമോഹൻ ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ നടത്തി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സെക്രട്ടറിയേറ്റിനു മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പു.ക.സ ജില്ലാ പ്രസിഡൻ്റ് കാരയ്ക്കാമണ്ഡപം വിജയകുമാർ അധ്യക്ഷനായ പ്രതിഷേധത്തിൽ വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി, പു.ക.സ ജില്ലാ ട്രഷറർ വിതുര ശിവനാഥ് തുടങ്ങിയവർ സംസാരിച്ചു. പു.ക.സ ജില്ലാ സെക്രട്ടറി സി. അശോകൻ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി സി.എസ് ചിത്രദേവി നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News