തമി‍ഴ്നാട്ടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 13586 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13586 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിതരുടെ എണ്ണത്തിൽ ഒരു ദിവസത്തെ ഉയർന്ന വർദ്ധനവാണ് ഇത്.

ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,80,532 ആയി. ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 1,63,248 ആയി. അതേസമയം രോഗം ഭേദമായവരുടെ എണ്ണം 2 ലക്ഷം കടന്നു.

ദില്ലിയിൽ കോവിഡ് ബാധിതരുടെ എണ്ണം അര ലക്ഷത്തിലേക്ക് അടുക്കുന്നു. നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 49979 ആയി. 1969 പേർ മരിച്ചു.

മഹാരാഷ്ട്രയിൽ കോവിഡ് മരണം 5751 ആയി. പുതിയ 3752 കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസത്തിനിടെ 100 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,20,504 ആയി.

തമിഴ്‍നാട്ടിൽ രോഗം ബാധിതരുടെ എണ്ണം 52,334 ആയി. 1591 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിൽ കോവിഡ് മരണം 1591 ആയി. ഒരു ദിവസത്തിനിടെ 31 പേർ മരിച്ചു. ഇതോടെ രോഗം ബാധിതരുടെ എണ്ണം 25093 ആയി.

തമി‍ഴ്നാട്ടില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അൻപഴകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News