കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി; പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പ്രവാസികളുടെ സുരക്ഷ മുൻനിർത്തിയാണ് ചാർട്ടേർസ് ഫ്ലൈറ്റുകളിൽ വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് സർക്കാർ ഹൈക്കോടതിയിൽ.

രോഗബാധിതരായവർക്കായി പ്രത്യേകം ഫ്ലൈറ്റുകൾ ഏര്‍പ്പെടുത്തണം. നാട്ടിലെത്തിയ ശേഷം ഇവര്‍ക്ക് ചികിത്സ നല്‍കുന്ന കാര്യങ്ങള്‍ക്ക് ഇത് സഹായകമാകുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

വിദേശത് നിന്നു വന്നവരിൽ 1.12 ശതമാനം പേർക്ക് രോഗം ബാധിച്ചു. രോഗം ബാധയുള്ളവരെ സംസ്ഥാനത്തേക്ക് കൊണ്ടരേണ്ടതില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ല. 

ഇവര്‍ക്കിടയില്‍ രോഗവ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ മാത്രമാണ് നിര്‍ദേശിച്ചത്.ഇവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് നിർബന്ധമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

പ്രവാസികള്‍ ട്രൂ നാറ്റ്, ആന്‍റിബോഡി ടെസ്റ്റുകള്‍ നടത്തിയാല്‍ മതിയാവും ഇവയ്ക്ക് യഥാക്രമം 1500, 600 രൂപയാണ് ചിലവ്.

ട്രൂനാറ്റ് ടെസ്റ്റിന്‍റെ ഫലം രണ്ടുമണിക്കൂറിനുള്ളിലും ആന്‍റീബോഡി ടെസ്റ്റിന്‍റെ വില ഇരുപത് മിനുട്ടിനുള്ളിലും ലഭിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here