ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ അപമാനിച്ച് മുല്ലപ്പള്ളി

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ അപമാനിച്ച് കെപിസിസി മുല്ലപ്പള്ളി രാമചന്ദ്രന്‍.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിന് പകരം പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും നിപാ കാലത്ത് ആരോഗ്യമന്ത്രി ‘ഗസ്റ്റ് ആര്‍ട്ടിസ്റ്റ്’ ആയിരുന്നുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ഇപ്പോള്‍ ‘കൊവിഡ് റാണി’യാകാന്‍ ശ്രമിക്കുന്നതുപോലെയാണ് അന്ന് ‘നിപാ രാജകുമാരി’ ആകാന്‍ ശ്രമിച്ചതെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കെയാണ് മുല്ലപ്പള്ളി ടീച്ചറെ അപമാനിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News