ആരോഗ്യമന്ത്രിയെ അപമാനിച്ച പരാമര്‍ശം; മുല്ലപ്പള്ളി ഗസ്റ്റ് റോളില്‍ പോലും ഉണ്ടായിരുന്നില്ല; വിഷമഘട്ടത്തില്‍ ടീച്ചര്‍ തന്ന ആത്മധൈര്യമാണ് ടീച്ചറമ്മയെന്ന് വിളിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് ലിനിയുടെ ഭര്‍ത്താവ്

ആരോഗ്യമന്ത്രി കെ കെ ശെെലജ ടീച്ചറെ അപമാനിച്ച സംഭവത്തില്‍ മുല്ലപ്പള്ളിയുടേത് പുച്ഛിച്ചുതള്ളേണ്ട പരാമര്‍ശമെന്ന് സിസിറ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്. ലിനി മരിക്കുമ്പോള്‍ വടകര എംപിയായിരുന്ന മുല്ലപ്പള്ളി ഒരിക്കല്‍ പോലും ഒന്ന് വിളിക്കാനോ തങ്ങളുടെ അവസ്ഥ അന്വേഷിക്കാനോ എംപിയെന്ന നിലയില്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല.

നിപയുടെ കാലത്ത് ആശുപത്രിയിലുണ്ടായിരുന്ന നേവ്‌സുമാര്‍ക്കും ഞങ്ങളെ അടുത്തറിയുന്ന ഓരോരുത്തര്‍ക്കും അറിയാം ശൈലജ ടീച്ചര്‍ എടുത്ത റിസ്‌കും ഓരോരുത്തര്‍ക്കും തന്ന ധൈര്യവും എത്രത്തോളമാണെന്നത്.

തന്റെ കാര്യത്തില്‍ പോലും ടീച്ചര്‍ നിരവധി തവണ വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഒരമ്മ എന്ന നിലയില്‍ ടീച്ചര്‍ തന്ന ആത്മധൈര്യമാണ് ടീച്ചറമ്മയെന്ന് വിളിക്കാന്‍ താനുള്‍പ്പെടെയുള്ളവരെ പ്രേരിപ്പിക്കുന്നതെന്നും സജീഷ് പറഞ്ഞു.

ഗസ്റ്റ് റോളില്‍ പോലും ഉണ്ടായിരുന്നില്ലാത്ത ഒരാളാണ് ഇത്തരത്തില്‍ മോശമായി പ്രതികരിച്ചിരിക്കുന്നതെന്നും ഇതിനൊന്നും മറുപടി ആവശ്യമില്ലെന്നും സജീഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here