ഫ്ലൈറ്റുകളില്‍ എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നത് നല്ലതല്ലേ എന്ന് സുപ്രീംകോടതി; തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരെന്നും കോടതി

ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിൽ ഇടപെടാതെ സുപ്രീംകോടതി. നയപരമായ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് കോടതി.

സർക്കാരിന്റെ തീരുമാനം ശരിയാണെന്നും നിരീക്ഷണം. നോർക്ക സെക്രട്ടറിയുടെ ഉത്തരവിനെതിരായ ഹർജിയിലാണ് കോടതി ഇടപെടാൻ വിസമ്മതിച്ചത്. ഹർജിക്കാരന് കേന്ദ്ര സംസ്ഥാന സർക്കാരുകളെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

കേരളത്തിലേക്ക് ചാർട്ടേഡ് ഫ്ലൈറ്റുകളിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി വ നോർക്ക സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഗൾഫിൽ ദീർഘ കാലമായി പ്രവർത്തിച്ചുവന്ന മാധ്യമ പ്രവർത്തകൻ കെ എസ് ആർ മേനോൻ നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ
ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചത്.

നയപരമായ തീരുമാനത്തിൽ കോടതിക്ക് ഇടപെടാൻ ആകില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ചുള്ള നിരീക്ഷണങ്ങളും കോടതിയിൽ നിന്ന് ഉണ്ടായി. കൊവിഡ് പരിശോധന നടത്തുന്നുണ്ടെങ്കിൽ അത് നല്ലതല്ലേയെന്ന് ചോദിച്ച കോടതി ഇക്കാര്യത്തിൽ സർക്കാർ തീരുമാനം ശരിയെന്നും നിലപാട് എടുത്തു

ചാർട്ടേഡ് ഫ്ലൈറ്റുകളിൽ മാത്രം ഈ നിബന്ധന ഏർപ്പെടുത്തിയത് വിവേചനമാണെന്നും വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.

നോട്ടീസ് അയക്കാൻ തയ്യാറാകാതെ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യം നിവേദനമായി പരിഗണിക്കാനായിരുന്നു കോടതിയുടെ നിർദേശം.

പരാതി ലഭിച്ചു കഴിഞ്ഞാൽ സർക്കാരുകൾ അത് പരിശോധിച്ച് കാലതാമസമില്ലാതെ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel