മന്ത്രി കെകെ ശൈലജയ്ക്കെതിരായ മുല്ലപ്പള്ളിയുടെ പരാമര്‍ശം കോണ്‍ഗ്രസ് സംസ്കാരമാണോ എന്ന് വ്യക്തമാക്കണം: ബൃന്ദാ കാരാട്ട്; പ്രസ്ഥാവന അപലപനീയമെന്ന് സുഭാഷിണി അലി; മുല്ലപ്പള്ളിയുടേത് ഹീനമായ പദപ്രയോഗമെന്ന് പികെ ശ്രീമതി

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കെതിരായ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളിയുടെ പ്രതികരണം അപമാനകരമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.

പ്രസ്ഥാവന പിന്‍വലിച്ച് മുല്ലപ്പള്ളി മാപ്പുപറയണമെന്നും. കെപിസിസി അധ്യക്ഷനായി അദ്ദേഹത്തെ നിയമിച്ച കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇതോണോ കോണ്‍ഗ്രസ് സംസ്കാരമെന്ന് വ്യക്തമാക്കണമെന്നും ബൃന്ദാ കാരാട്ട് പ്രതികരിച്ചു.

മുല്ലപ്പള്ളിയുടെ പരാമര്‍ശം ഹീനമാണെന്നും ഈ പ്രസ്ഥാവനയോട് മുല്ലപ്പള്ളിയുടെ ഭാര്യയും മകളും പോലും യോജിക്കില്ലെന്ന് പികെ ശ്രീമതി പ്രതികരിച്ചു.

മുല്ലപ്പള്ളി പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്നും സോണിയാ ഗാന്ധി ഈ പ്രസ്ഥാവനയോട് യോജിക്കുന്നുണ്ടോ എന്ന് പ്രതികരിക്കണമെന്നും പികെ ശ്രീമതി പറഞ്ഞു.

മുല്ലപ്പള്ളിയുടെ പ്രതികരണം അപലപനനീയമെന്ന് മഹിളാ അസോസിയേഷന്‍ ദാശീയ വൈസ് പ്രസിഡണ്ട് സുഭാഷിണി അലിയും പ്രതികരിച്ചു.

ഇടതുപക്ഷ സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകീര്യത ലഭിക്കുന്നതിലുള്ള കോണ്‍ഗ്രസിന്‍റെ അങ്കലാപ്പാണ് പ്രസ്ഥാവനയില്‍ നിന്ന് വ്യക്തമാകുന്നതെന്നും സുഭാഷിണി അലി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here