അമ്മയെ പോലെ ടീച്ചര്‍ അന്നും കൂടെ ഉണ്ടായിരുന്നു; മുല്ലപ്പള്ളി അന്ന് തിരിഞ്ഞുപോലും നോക്കിയില്ല; നിപയെ അതിജീവിച്ച അജന്യ

കോഴിക്കോട്: കെ കെ ശൈലജ ടീച്ചര്‍ ഉള്‍പ്പെടെ ഉള്ള ആരോഗ്യരംഗം രാപ്പകല്‍ ഇല്ലാതെ അദ്ധ്വാനിച്ചത് കൊണ്ടാണ് തനിക്ക് ജീവന്‍ തിരിച്ച് കിട്ടിയതെന്ന് നഴ്‌സ് അജന്യ. ഒരു അമ്മയെ പോലെ ടീച്ചര്‍ അന്നും കൂടെ ഉണ്ടായിരുന്നു.

അന്നത്തെ തന്റെ എംപി ആയിരുന്ന മുല്ലപ്പള്ളി ഫോണില്‍ പോലും തന്നെ ബന്ധപ്പെട്ടിരുന്നില്ല. ഒരു വിവരവും മുല്ലപ്പള്ളി അന്വേഷിച്ചിരുന്നില്ല ആശുപത്രിയില്‍ കിടന്നപ്പോള്‍ ശൈലജ ടീച്ചര്‍ തന്നെ വന്ന് കണ്ടിരുന്നു.

നിപ രോഗ വിമുക്തയായപ്പോഴും ശൈലജ ടീച്ചര്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. അത് തന്ന ഊര്‍ജജം വലുതാണെന്നും നിപയെ അതിജീവിച്ച അജന്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here