ആലപ്പുഴയില്‍ വൃദ്ധയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതി പിടിയില്‍

ആലപ്പുഴയില്‍ വൃദ്ധയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ഇരവുകാട് സ്വദേശി ഫിറോസാണ് പിടിയിലായത് . വിദേശത്ത് പോകാന്‍ പണം ആവശ്യമുണ്ടായിരുന്നതിനാലാണ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് ഫിറോസ് പോലീസില്‍ മൊഴി നല്‍കി.

വൃദ്ധയെ തോക്ക് ചൂണ്ടിയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. എന്നാല്‍ ഇത് കളിത്തോക്കാണെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ വഴിയാണ് പോലീസ് ഇയാളെ പിടികൂടിയത്.

കോണ്‍വെന്റ് സ്‌ക്വയറില്‍ താമസിക്കുന്ന റിട്ടേയേര്‍ഡ് അധ്യാപിക ലില്ലി കോശിയെ ഫിറോസ് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടുകൂടിയാണ് സംഭവം .86 കാരിയായ ലില്ലി കോശിയും വേലക്കാരി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.

മാസ്‌ക്കും ഹെല്‍മറ്റും ധരിച്ച് ബൈക്കില്‍ എത്തിയ യുവാവ് വീടിന്റെ കോളിംഗ് ബെല്‍ അടിച്ചു .കൊറിയര്‍ നല്‍കാന്‍ വന്നതാണെന്നും വാതില്‍ തുറക്കാനും ആവശ്യപ്പെട്ടു . തുടര്‍ന്ന് കളിത്തോക്ക് ചൂണ്ടി ലില്ലിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

പണമോ സ്വര്‍ണമോ ഇല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ അടുത്ത ദിവസം വീണ്ടും വരുമെന്ന് പറഞ്ഞാണ് അജ്ഞാതന്‍ മടങ്ങിയത് . ലില്ലി കോശിയുടെ മക്കളും മരുമക്കളും ഏറെ നാളായി വിദേശത്താണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here