ഓണ്‍ലൈന്‍ ക്ലാസില്‍ ഇനി നാടകരൂപത്തിലുള്ള പാഠ്യ ശൈലികളും  കാണാം…

പത്തനംതിട്ട: ഓണ്‍ലൈന്‍ ക്ലാസില്‍ ഇനി നാടകരൂപത്തിലുള്ള പാഠ്യ ശൈലികളും  കാണാം. നാടക പ്രവര്‍ത്തകനും അധ്യാപകനും കൂടിയായ പത്തനംതിട്ട സ്വദേശി മനോജ് മാഷ് ആണ് പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ നാടക രൂപത്തിലാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലെത്തിക്കുന്നത്. അധ്യാപകന്റെ പഠന രീതി ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടി കഴിഞ്ഞു.

പത്താംക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ എന്ന അധ്യായം. ഈ പാഠഭാഗം പക്ഷേ പത്തനംതിട്ട സ്വദേശിയും നേതാജി പ്രമാടം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപകുമായ  മനോജ് സുനി പഠിപ്പിക്കുന്നതാകട്ടെ വേറിട്ട ശൈലിയില്‍. അതാകട്ടെ നാടക രൂപത്തിലാണ്.

നാടകീയ സന്ദര്‍ഭങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന പാഠഭാഗങ്ങളിലെ കഥാപാത്രങ്ങളെ നാടക സംഭാഷണ ശൈലിയിലേക്ക് ആദ്യം മാറ്റും. പിന്നീട് മൊബൈല്‍ ഫോണിന് മുന്നില്‍ പാഠഭാഗങ്ങളിലെ കഥയെ ഉള്‍ക്കൊണ്ടുള്ള ഏകാംഗ അഭിനയം. ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളിലൂടെ കുട്ടികള്‍ക്ക് മുന്നിലെത്തിക്കുന്നു.

മനോജ് മാഷിനെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ ബന്ധുക്കളും സഹ അധ്യാപകരും ഒപ്പം ഉണ്ട്. സ്‌കൂളുകള്‍ തുറക്കാനാകാതെയായതോടെ കുട്ടികളുടെ പഠനം ഓണ്‍ലൈന്‍ മാധ്യമത്തിലേക്ക് മാറിയ സാഹചര്യമാണ്  നാടക രൂപത്തിലുള്ള ഈ പഠന രീതിയിലേക്ക് എത്തിച്ചത്.

ഇതിനോടകം ഇത്തരത്തില്‍  2 പാഠഭാഗങ്ങള്‍ കൂടി നാടകരൂപത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ എത്തിച്ചു കഴിഞ്ഞു. പേടിപ്പിക്കുന്ന ചൂരല്‍പ്രയോഗം ഇല്ലാത്തതു കൊണ്ട് നാടക ശൈലിയിലുള്ള പാഠ്യ രീതി ഇന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഏറെയിഷ്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News