ജനറൽ ആശുപത്രിയിലേക്ക് “വിസ്‌ക്” സംഭാവന നൽകി സ്വാമി ഭദ്രാനന്ദ് സേവ ഓര്‍ഗനൈസേഷന്‍

ജനറൽ ആശുപത്രിയിലേക്ക് സ്വാമി ഭദ്രാനന്ദ് സേവ ഓര്‍ഗനൈസേഷന്‍ കോവിഡ് ടെസ്റ്റിംഗ് കിയോസ്‌കിയായ “വിസ്‌ക്” സംഭാവന നൽകി.

തിരുവനന്തപുരം: ശാരീരിക സമ്പർക്കം കൂടാതെ ദിവസേന നൂറുകണക്കിന് രോഗികളെ കോവിഡ് ടെസ്റ്റിങ്ങിന് വിധേയമാക്കാൻ സാധിക്കുന്ന “കോവിഡ് വിസ്‌ക്” സ്വാമി ഭദ്രാനന്ദ് സേവ ഓർഗനൈസേഷൻ ജനറൽ ആശുപത്രിക്ക് സംഭാവന നൽകി. കോവിഡ് 19 പോലുള്ള സാഹചര്യത്തിൽ നൂതന പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ സർക്കാർ സംവിധാനം മാത്രം കൊണ്ട് എല്ലായിപ്പോഴും ഓടിയെത്താൻ സാധിക്കണമെന്നില്ല, ചെറിയ താമസം നേരിടാം, ആ സാഹചര്യത്തിൽ ഇത്തരത്തിലുള്ള സംഘടനകളുടെ പിന്തുണയും സഹായവും വളരെ വലുതാണെന്ന് ചടങ്ങ് ഉത്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

നിലവിൽ കേരളത്തിലെ വിവിധ ആശുപത്രികളിൽ സ്ഥാപിച്ചിട്ടുള്ള വിസ്‌കുകളിൽ നിന്നും വ്യത്യസ്തമായതും, 15 മിനുട്ടുകൾ കൊണ്ട് അസമ്പിൾ ചെയ്യാനും, വിവിധ പീസുകളാക്കി മറ്റൊരിടത്തേക്ക് എളുപ്പം മാറ്റി സ്ഥാപിക്കാനും സാധിക്കുന്ന അലുമിനിയം പ്രൊഫൈലിലുള്ള ഫയർ ആൻഡ് വാട്ടർ റെസിസ്റ്റന്റ് കിയോസ്ക് ആണ് ജനറൽ ആശുപത്രിക്ക് ലഭിച്ചത്. പിപിഇ കിറ്റ് ധരിച്ചു രോഗികളെ ചെക്കപ്പ് നടത്തുന്ന ആശുപത്രി ജീവനക്കാർക്ക് ഏറ്റവും അധികം ആശ്വാസം പകരുന്ന ഒന്നാണ് വിസ്‌ക്.

എസ്.ബി.എസ്.ഓ ചീഫ് പാട്രൺ ഡോ. മധുജ ഹേമചന്ദ്രൻ വിസ്‌ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. ജനറൽ ഹോസ്പിറ്റൽ ജൂനിയർ സൂപ്രണ്ട് ഡോ. പത്മലത അധ്യക്ഷത വഹിച്ചു. സിപിഐഎം നേതാവ് എ. ജെ സുകാർണോ, യൂത്ത് കോൺഗ്രസ്‌ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ഗംഗാ ശങ്കർ പ്രകാശ്, ഡെപ്യൂട്ടി സുപ്രണ്ട് ഡോ. വി അനിൽ, ആർ.എം.ഓ ഡോ. ജോയ്, നഴ്സിംഗ് സൂപ്രണ്ട് ബിന്ദു, സുനിൽകുമാർ, ആൽബിൻ, ഫവാസ്, എന്നിവർ പ്രസംഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News