കൊവിഡ് നിബന്ധനകൾ ലംഘിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി എറണാകുളം റൂറൽ പൊലീസ്

കൊവിഡ് നിബന്ധനകൾ ലംഘിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി എറണാകുളം റൂറൽ പോലീസ്. കൊവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി പതിനഞ്ച് വാഹനങ്ങളടങ്ങിയ ഫ്ളയിങ് സ്‌ക്വാഡിനും എറണാകുളം റൂറൽ ജില്ലാ പൊലീസ് രൂപം നൽകി.

നൂറ്റി പന്ത്രണ്ട് എന്ന നമ്പറിൽ വിളിച്ച് നിയമ ലംഘനം ശ്രദ്ധയിൽ പെടുത്തിയാലുടൻ സേവനം ലഭ്യമാകുന്ന തരത്തിലാണ് ഫ്ളയിങ് സ്‌ക്വാഡിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.

ക്വറന്റൈൻ ലംഘനങ്ങൾ കണ്ടെത്താൻ 15 ഫ്ളയിങ് സ്‌ക്വാഡ് വാഹനങ്ങൾ ആണ് എറണാകുളം റൂറലിൽ പരിശോധനയ്ക്ക് ഇറങ്ങുന്നത്. വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് എറണാകുളം റൂറൽ ജില്ലാ എസ്പി കെ കാർത്തിക് നിർവഹിച്ചു.

65 വയസ്സിനു മുകളിൽ പ്രായമുള്ളവരും 10 വയസ്സിനു താഴെ പ്രായമുള്ളവരും അനാവശ്യമായി പുറത്തിറങ്ങുന്നത് ശ്രദ്ധയിൽ പെട്ടതായി എസ്പി കെ കാർത്തിക് പറഞ്ഞു. അതെ സമയം സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്ന ആരാധനാലയങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കാനും ഒരുങ്ങുകയാണ് പൊലീസ്.

ആരാധനാലയങ്ങളിൽ രജിസ്റ്റർ സൂക്ഷിക്കുന്നതിന് പുറമെ തെർമൽ സ്‌ക്രീനിംഗ് അടക്കമുള്ള സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നും പൊലീസ് പരിശോധിക്കും. അടിയന്തര ആവശ്യങ്ങൾക്കായുള്ള 112 എന്ന നമ്പറിൽ വിളിച്ചാലുടൻ സേവനം എത്തുന്ന തരത്തിലാണ് ഫ്ളയിങ് സ്‌ക്വാഡിന്റെ പ്രവർത്തനം.

കൊവിഡ് നിബന്ധനകൾ പാലിച്ചുള്ള പൊലീസിന്റെ പ്രവർത്തനം ജനങ്ങളിലെത്തിക്കാൻ സ്‌ക്വാഡ് വാഹനങ്ങൾ നഗരത്തിൽ പട്രോളിംഗും നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News