ഓട്ടോ ഡ്രൈവര്‍ക്ക് കൊവിഡ്; തിരുവനന്തപുരം നഗരം അതീവ ജാഗ്രതയില്‍

ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരം അതീവ ജാഗ്രതയില്‍. ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങളെ കളക്ടര്‍ കണ്ടെന്‍ മെന്‍ര് സോണുകളായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങ‍ള്‍ കര്‍ശനമായി നടപ്പാക്കും.

മണര്‍ക്കാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജില്ല അതീവ ജീഗ്രതയിലേക്ക് നീങ്ങുന്നത്. 52 വയസുള്ള ഇയാള്‍ ഓട്ടോ തൊ‍ഴിലാളിയാണ്. ക‍ഴിഞ്ഞ 12നാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഇയാള്‍ സമീവാസികളോടും കുടുംബാഗങ്ങളുമായും ഇടപ‍ഴകിയിട്ടുണ്ട്.

ഇയാളുടെ ഭാര്യക്കും മകള്‍ക്കും രോഗം സ്ഥിരീകരിച്ചു. .രണ്ടു ദിവസം മുന്‍പാണ് ഇരുവര്‍ക്കും രോഗ ലക്ഷണങ്ങ‍ള്‍ പ്രകടമായത്. ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങളെ കൂടി ജില്ലാ കളക്ടര്‍ കണ്ടയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. കാലടി ജംഗ്ഷന്‍,മണര്‍കാട് ജംഗ്ഷന്‍, ഐരാണി മുട്ടം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഈ പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും.

ജില്ലയില്‍ 926 പേരെ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം 518 പേര്‍ രോഗലക്ഷണങ്ങള‍ൊന്നുമില്ലാതെ നിരീക്ഷണകാലയളവ് പൂര്‍ത്തിയായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News