
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ഡിവൈഎഫ്ഐ റീസൈക്കിൾ കേരളയുടെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി സ്വരൂപിച്ചത് 80,18,479 രൂപ. പാഴ് വസ്തുക്കൾ ശേഖരിച്ച് വില്പന നടത്തിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പണം കണ്ടെത്തിയത്.
ജില്ലയിലെ 2112 യൂണിറ്റുകളിലും റീസൈക്കിൾ കേരളയുടെ ഭാഗമായി പാഴ് വസ്തുക്കൾ ശേഖരിച്ചു. ഫുട്ബോൾ താരം അനസ് എടത്തൊടിക കോൺഫഡറേഷൻ മത്സരത്തിൽ ആദ്യമായി കളിച്ചപ്പോൾ ധരിച്ച ജഴ്സി ലേലത്തിൽ വെച്ചതിലൂടെ 155555 രൂപ സമാഹരിക്കാൻ കഴിഞ്ഞു.
ഓമനിച്ച് വളർത്തുന്ന മൃഗങ്ങളെയും, നാളികേരം ശേഖരിച്ചും, പെരുന്നാൾ ദിനത്തിൽ ജില്ലയിലെ കടൽത്തീരം ശുചീകരിച്ച് മാലിന്യം വില്പന നടത്തിയും പണമുണ്ടാക്കി.പഴയ വാഹനങ്ങൾ വില്പന നടത്തിയും ഡിവൈഎഫ്ഐ പ്രവർത്തകരുടെ കായികാധ്വാനവും, ഒരു ദിവസത്തെ വേതനവും വഴിയും പണം ശേഖരിച്ചു.
മലപ്പുറം യൂത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് തുക ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി പി കെ മുബഷീർ, പ്രസിഡന്റ് കെ ശ്യാംപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here