പാവപ്പെട്ട വീട്ടിലേക്ക് ടിവി വേണമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ്; ടെലിവിഷൻ എത്തിച്ചുനല്‍കി എസ്എഫ്ഐ ജില്ലാ സെക്രട്ടറി

പാവപ്പെട്ട വീട്ടിലേക്ക് ടിവി വേണമെന്ന് കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ശ്രദ്ധയിൽപ്പെട്ടതോടെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടെലിവിഷൻ കൈമാറി. പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ടി വി കെ എസ് യു ഏറ്റുവാങ്ങി.

കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഹാരിസിന്റെ വാട്സ് ആപ് സ്റ്റാറ്റസായിരുന്നു പാവപ്പെട്ട വീട്ടിലേക്ക് ടി വി വേണമെന്ന ആവശ്യം. സുഹൃത്തും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയുമായ കെ എ സക്കീർ സ്റ്റാറ്റസ് ശ്രദ്ധയിൽപ്പെട്ടതോടെ കാര്യമന്വേഷിച്ചു.

ഹാരിസിന് നേരിട്ടറിയാവുന്ന കുട്ടിയാണെന്നും വീട്ടിലെ സാമ്പത്തികസാഹചര്യം മോശമാണെന്നുമായിരുന്നു ഹാരിസിന്റെ മറുപടി. ഉടനെ ടീവി എസ് എഫ് ഐ പ്രവർത്തകർ നൽകാമെന്നറിയിച്ചു.പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ എസ്.എഫ്.ഐ കെ.എസ്.യുവിന് ടി.വി കൈമാറി. കെ എസ് യു ജില്ലാ പ്രസിഡന്റ്ഹാരിസ് ടി.വി ഏറ്റുവാങ്ങി.

കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി ജില്ലയിൽ ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാർഥികൾക്ക് ടി.വിയും മറ്റ് സഹായങ്ങളുമായി എസ്. എഫ്. ഐ സജീവമാണ്. നിലപാടുകൾ വ്യത്യസ്തമായിരിക്കുമ്പോഴും സങ്കുചിതമല്ലാത്ത രാഷ്ട്രീയാദര്‍ശങ്ങളുടെ നല്ല മാതൃക കൂടിയായി മലപ്പുറത്തേത്

എസ് എഫ് ഐ ജില്ലാ സെക്രട്ടറി കെ എ സക്കീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്നലെ വാട്‌സപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലൂടെ കണ്ണോടിക്കുമ്പോഴാണ് ‘ ഒരു പാവപ്പെട്ട വീട്ടിലേക്ക് ടി.വി വേണം ‘ എന്ന സ്റ്റാറ്റസ് കാണുന്നത്. സ്റ്റാറ്റസ് ഇട്ടിരിക്കുന്നത് സുഹൃത്തുകൂടിയായ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഹാരിസാണ്. ഹാരിസിനെ വിളിച്ച് കാര്യം തിരക്കി.

ഹാരിസിന് നേരിട്ടറിയാവുന്ന കുട്ടിയാണ്.വീട്ടിലെ സാഹചര്യങ്ങള്‍ മോശമാണെന്നും അവൻ പറഞ്ഞു. ആ വിദ്യാർത്ഥിക്ക് വേണ്ടി ഇന്ന് എസ്.എഫ്.ഐ കെ.എസ്.യുവിന് ടി.വി കൈമാറി. അല്പം മുൻപ് മലപ്പുറം പ്രസ് ക്ലബില്‍ വെച്ച് ഹാരിസ് ടി.വി ഏറ്റുവാങ്ങി.

ദൃഢതയുള്ള നിലപാടുകളില്‍ കണിശതയോടെ തുടരുമ്പോഴും സങ്കുചിതമല്ലാത്ത രാഷ്ട്രീയാദര്‍ശങ്ങളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്,നയിക്കേണ്ടത്.

പ്രയാസമനുഭവിക്കുന്നവരിലേക്ക് കൊടിനിറ വ്യത്യാസങ്ങളില്ലാതെ സഹായങ്ങളെത്തിക്കുകയെന്നതാണ് ഫസ്റ്റ്‌ബെല്‍ ഹെല്‍പ്‌ലൈന്റെ ഭാഗമായി സംസ്ഥാനത്തുടനീളം എസ്.എഫ്.ഐ ചെയ്യുന്നത്.മലപ്പുറത്തും ഞങ്ങളത് ആവര്‍ത്തിക്കുകയാണ്.

കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി ജില്ലയിൽ ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാർഥികൾക്ക് ടി.വിയും മറ്റ് സഹായങ്ങളുമായി എസ്. എഫ്. ഐ സജീവമാണ്.

മുൻപും നാടിന്റെ പ്രതിസന്ധികളിൽ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ വിശാലമായ കാഴ്ചപ്പാടോടെ ‘രാഷ്ട്രീയം മറക്കാതെ’ ഞങ്ങൾ കൈകോർത്തിട്ടുണ്ട്. അത്തരം വിഷയങ്ങളിൽ ഇനിയും അത് തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News