ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ പരാമർശം പിൻവലിക്കില്ലെന്ന മുല്ലപ്പളളി രാമചന്ദ്രന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുല്ലപ്പള്ളി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയുള്ള സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങളിൽ ഉറച്ച് നില്‍ക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. തന്റെ പ്രസ്‌താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അത് തിരുത്തില്ലെന്നുമാമ് മുല്ലപ്പള്ളി വ്യക്തമാക്കിയത്. ആരോഗ്യമന്ത്രിക്കെതിരെ നേരത്തെ പ്രതിപക്ഷ നേതാവ് മീഡിയാ മാനിയ പരമാർശം നടത്തിയിരുന്നു.
ആരോഗ്യമന്ത്രി കെ കെ ശൈലജ നിപാ രാജകുമാരി, കോവിഡ് റാണി പദവികൾക്കായി നടക്കുകയാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരിഹാസം. നിപാ കാലത്ത് ഗസ്‌റ്റ് ആർടിസ്‌റ്റിനെ പോലെയാണ് ആരോഗ്യമന്ത്രി കോഴിക്കോട് വന്നുപോയതെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്.
പ്രവാസികളെ കേന്ദ്ര കേരള സർക്കാരുകൾ അവഗണിക്കുയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റിന് മുന്നിൽ നടത്തുന്ന ഉപവാസം സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.

Get real time update about this post categories directly on your device, subscribe now.