രാജ്യത്ത് രോഗബാധിതരുടെ എണ്ണം 4 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 14,516 പുതിയ രോഗികള്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 14,516 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രതിദിന രോഗവ്യാപനക്കണക്കില്‍ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,95,048 ആയി ഉയർന്നു.

375 പേരാണ് കഴിഞ്ഞ ദിവസം മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പറയുന്നു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 12,948 ആയി.

അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 54.12 ശതമാനം ആയി ഉയർന്നു. ഇത് വരെ 2,13,831 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News