ലിനിയുടെ ഭര്‍ത്താവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം; ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു

നിപപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രക്തസാക്ഷിത്വം വരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലിചെയ്യുന്ന ആശുപത്രിക്ക് മുന്നില്‍ സജീഷിനെതിരെ പ്രതിഷേധം.

പ്രതിഷേധത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു.

കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ അപമാനിച്ച കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളിയുടെ പരാമര്‍ശം തെറ്റാണെന്ന് ലിനിയുടെ ഭര്‍ത്താവ് പ്രതികരിച്ചിരുന്നു. ഇതിനെതിരെ ഇന്നലെമുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

കെകെ ശൈലജ ടീച്ചര്‍ നിപകാലത്തും കൊവിഡ് കാലത്തും ഗസ്റ്റ് ആര്‍ട്ടിസ്റ്റ് റോള്‍ മാത്രമാണ് ചെയ്തതെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News