കൊവിഡ്; ദില്ലി ആരോഗ്യമന്ത്രിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കൊറോണ ബാധിതനായ ദില്ലി ആരോഗ്യമന്ത്രി സന്ത്യേന്ദ്രജയിന്റ ആരോഗ്യനില ഗുരുതരമായി തുടരുന്നു.പ്ലാസ്മ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞു.വെന്റിലേറ്റര്‍ നിരീക്ഷണത്തിലെന്ന് ദില്ലി സര്‍ക്കാര്‍.

ദില്ലിയില്‍ രോഗ ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. രാജ്യത്തെ ഒറ്റ ദിവസം കൊണ്ട് കോറോണ ബാധിതരാകുന്നവരുടെ എണ്ണം പതിനാലായിരം കടന്നു.ഇന്നലെ മാത്രം രോഗബാധിതരായത് 14516 പേര്‍.

ദിനം പ്രതി രോഗബാധിതരാകുന്നവരുടെ എണ്ണം പതിനാലായിരം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം വെള്ളിയാഴ്ച്ച മാത്രം രോഗബാധിതരായത് പതിനാലായിരത്തി അഞ്ഞൂറ്റി പതിനാറ് പേര്‍. 375 പേര്‍ മരിച്ചതോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 12948 പേരായി.

395048 പേരാണ് രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍. നിലവിലെ കണക്ക് തുടരുകയാണെങ്കില്‍ ഞായറാഴ്ച്ച രോഗ ബാധിതര്‍ നാല് ലക്ഷം കവിയും.ദില്ലിയില്‍ രോഗ ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. കോവിഡ് ബാധിച്ച ദില്ലി ആരോഗ്യമന്ത്രി സതേന്ദ്രജയിന്റെ അവസ്ഥ ഗുരുതരമായി തുടരുന്നു.

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും സ്വകാര്യആശുപത്രിയിലേയ്ക്ക് മാറ്റിയ മന്ത്രിയെ പ്ലാസ്മ മാറ്റിവയ്ക്കല്‍ സര്‍ജറിയ്ക്ക് വിധേയനാക്കി. വെന്റിലേറ്റര്‍ നിരീക്ഷണത്തില്‍ മന്ത്രി തുടരുന്നതായി ദില്ലി സര്‍ക്കാര്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു.

ഇതോടെ രോഗ ബാധിതരായി മരിക്കുന്ന പോലീസുകാരുടെഎണ്ണം സംസ്ഥാനത്ത് 31 ആയി.രണ്ടായിരത്തോളം പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News