കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി; പൊലീസുകാർക്കും നാട്ടുകാർക്കും പരുക്ക്; പൊലീസ് ജീപ്പ് തകര്‍ത്തു

കൊല്ലം ചന്ദനത്തോപ്പിൽ കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. പോത്തിനെ കീഴടക്കാനുള്ള ശ്രമത്തിനിടെ പൊലീസുകാർക്കും നാട്ടുകാർക്കും പരുക്കേറ്റു. രണ്ട് മണിക്കൂർ നീണ്ട മൽപിടിത്തത്തിനൊടുലിൽ കയർ കഴുത്തി കുടുങ്ങി പോത്ത് ചത്തു.

രാവിലെ ഒൻപത് മണിയോടെ ചാത്തിനാംകുളത്തു വെച്ചാണ് പോത്ത് വിരണ്ടോടിയത്. കശാപ്പിനായി എത്തിച്ച പോത്തിനെ പിടികൂടാൻ നാട്ടുകാരും പിന്നാലെ ഓടി. ഇതോടെ പോത്ത് നാട്ടുകാർക്ക് നേരെ തിരിഞ്ഞു. പ്രദേശവാസിയുടെ കൈയിൽ പോത്ത് കുത്തി .

പോത്തിനെ പിടികൂടാൻ പൊലീസും ഫയർഫോഴ്സും രംഗത്ത് എത്തി. നാട്ടുകാരുടെ സഹായത്തോടെ പോത്തിന്‍റെ കഴുത്തിൽ കുരുക്കിട്ടു. പക്ഷേ പോത്ത് കയറും പൊട്ടിച്ച് ഓടി. പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും പരുക്കേറ്റു. പൊലീസ് ജീപ്പ് അടക്കം നിരവധി വാഹനങ്ങൾ തകർത്തു.

രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പോത്തിന്‍റെ കഴുത്തിൽ കുരുക്കിട്ടു. കഴുത്തിൽ കയർ മുറുകി പോത്ത് ചത്തു.
ചന്ദനത്തോപ്പ് കുണ്ടറ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel