സ്പാനിഷ് ലീഗ്; ബാഴ്‌സലോണയെ സെവിയ്യ ഗോള്‍രഹിത സമനിലയില്‍ തളച്ചു; കിരീടപ്പോരാട്ടം കടുത്തു

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയെ സെവിയ്യ ഗോള്‍രഹിത സമനിലയില്‍ തളച്ചതോടെ ലീഗില്‍ കിരീടപ്പോരാട്ടം കടുത്തു.

മെസിയും ഗ്രീസ്മാനും പരുക്കിനെ തുടര്‍ന്ന് ദീര്‍ഘ നാളായി വിശ്രമത്തിലായിരുന്ന സുവാരസുമെല്ലാം കളത്തിലിറങ്ങിയിട്ടും ബാഴ്‌സയ്ക്ക് സെവിയ്യയുടെ പ്രതിരോധം ഭേദിക്കാനായില്ല.

സമനിലയോടെ 30 കളികളില്‍ നിന്ന് 65 പോയന്‍റുള്ള ബാഴ്‌സയുടെ ഒന്നാം സ്ഥാനം ഭീഷണിയിലായി. ഞായറാഴ്ച റയല്‍ സോസീഡാഡിനെതിരായ മത്സരത്തില്‍ ജയിക്കാനായാല്‍ റയല്‍ മാഡ്രിഡിനും 65 പോയന്‍റാകും.

പരസ്പരം കളിച്ചപ്പോഴുള്ള ഗോള്‍ ശരാശരി വെച്ച് റയല്‍ ലീഗില്‍ ഒന്നാമതെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here