‘തിരുവനന്തപുരത്തെ ദില്ലി പോലെ മാറ്റി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു’; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരത്തെ ദില്ലി പോലെ മാറ്റി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ സമീപ ദിവസത്തെ കാ‍ഴ്ചകള്‍ ആശങ്കയുണര്‍ത്തുന്നു എന്ന് മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.

തിരുവനന്തപുരത്തെ കൊവിഡ് സ്ഥിതി വിലയിരുത്തുന്നതിനാണ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്. തലസ്ഥാന ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയിലാണ് നടക്കുന്നത്. എന്നാല്‍ സമീപ ദിവസങ്ങളിലെ കാ‍ഴ്ച ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

സാമൂഹിക വ്യാപനം ഉണ്ടാക്കുന്ന തരത്തിലാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നത്. ഉത്തരവാദിത്തമുള്ള കേന്ദ്രങ്ങളില്‍ നിന്നുവരെ അശ്രദ്ധയുണ്ടാകുന്നുണ്ട്. സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല എന്നാല്‍ കൊവിഡിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിഷേധങ്ങ‍ള്‍ സംഘടിപ്പിക്കുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി

ഉറവിടമറിയാത്ത രോഗികള്‍ ജില്ലയില്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. സാമൂഹികാകലം പാലിച്ച് പ്രവര്‍ത്തിക്കാത്ത കടകള്‍ അടപ്പിക്കും. ചന്തകളിലും പ്രതിഷേധങ്ങളിലും ആളുകള്‍ കൂടിയാല്‍ നടപടി സ്വീകരിക്കും. കണ്ടെയിന്‍ മെന്‍റ് സോണില്‍ നിന്ന് നഗരത്തിലേക്കുള്ള ചില വ‍ഴികള്‍ അടയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News