
കേരളത്തിന്‍റെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ നിപാ രാജകുമാരിയെന്നും കൊവിഡ് റാണിയെന്നും അധിക്ഷേപിച്ച മുല്ലപ്പള്ളി വിശദീകരണത്തില്‍ സിസ്റ്റര്‍ ലിനിയുടെ പേരും തെറ്റായി ഉച്ഛരിച്ചു.
ആരോഗ്യമന്ത്രിക്കെതിരെ താന്‍ നടത്തിയ പ്രസ്ഥാവനയില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പറഞ്ഞ മുല്ലപ്പള്ളി ലിനിയുടെ ഭര്‍ത്താവിനെ ആദ്യംവിളിച്ചത് താനാണെന്ന് അവകാശപ്പെട്ട മുല്ലപ്പള്ളി എന്നാല്‍ സിസ്റ്റര്‍ ലിനിയെ നിഷയെന്നാണ് അഭിസംബോധന ചെയ്തത്.
കേരളത്തിന്‍റെ ആരോഗ്യമന്ത്രിയെ റോക്ഡാന്‍സറെന്ന് വിദേശ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചുവെന്നും മുല്ലപ്പള്ളി പറയുന്നുണ്ട്. ലിനിയുടെ ഭര്‍ത്താവിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തെ കുറിച്ച് തനിക്ക് അറിവില്ലെന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here