യുഡിഎഫ് നിര്‍ദേശം തള്ളി ജോസ് കെ മാണി; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കില്ല

കേരളാ കോണ്‍ഗ്രസ് ജോസ്-ജോസഫ് വിഭാഗം ചര്‍ച്ചയില്‍ യുഡിഎഫ് നിര്‍ദേശത്തെ തള്ളി ജോസ് കെ മാണി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടില്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം.

കെഎം മാണിയുടെ കരാര്‍ നടപ്പിലാക്കണമെന്നും കരാര്‍ നിലപാടില്‍ മാറ്റമില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

നിര്‍ണായകമായ തെരഞ്ഞെടുപ്പ് വരുന്ന സമയത്ത് യുഡിഎഫില്‍ കലഹം സൃഷ്ടിച്ചത് പിജെ ജോസഫ് ആണെന്നും പാലായില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ഇതിന് തെളിവാണെന്നും പഴയ കരാര്‍ മാറ്റണമെന്നത് അനീതിയാണെന്നും ജോസ് കെ മാണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News