എസ്എഫ്ഐയുടെ ഫസ്റ്റ് ബെല്‍ ക്യാമ്പെയ്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. “ഫസ്റ്റ്ബെൽ മുഴങ്ങട്ടെ..ഇനി അവരും പഠിക്കട്ടെ” എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്ഐ നടത്തിയ ടിവി ചലഞ്ചിൽ എസ്എഫ്ഐ വടകര ഏരിയാ കമ്മിറ്റി നൽകിയത് 160 ടിവി.
മന്ത്രി ടി പി രാമകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. വടകര എൻജിനിയറിങ്ങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ 150 ടിവിയാണ് ഏരിയ കമ്മിറ്റിക്ക് കൈമാറിയത്.
മുൻകാല എസ്എഫ്ഐ പ്രവർത്തകർ ആണ് ഇതിന് നേതൃത്വം നൽകിയത്. എസ്എൻ കോളജിലെയും പൂർവവിദ്യാർഥികളും ഏരയയിലെ മുൻ പ്രവർത്തകരും ചലഞ്ചിന്റെ ഭാഗമായി.
Get real time update about this post categories directly on your device, subscribe now.