ഇന്ന് 127 പേര്‍ക്ക് കൊവിഡ്; 57 പേര്‍ക്ക് രോഗമുക്തി; ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച ദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 57 പേര്‍ക്കാണ് ഇന്ന് രോഗമുക്തി നേടിയത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച ദിവസമാണ് ഇന്ന്.

പുതിയ കൊവിഡ് രോഗികളില്‍ 87 പേര്‍ വിദേശത്ത് നിന്നും 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നു. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ അസുഖം ബാധിച്ചു. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗമുണ്ട്.

കൊല്ലം 24, പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, എറണാകുളം 3, കോട്ടയം 11, കാസര്‍കോട് 7, തൃശ്ശൂര്‍ 6, മലപ്പുറം, വയനാട്തി, രുവനന്തപുരം 5, കണ്ണൂര്‍, ആലപ്പുഴ – 4, ഇടുക്കി 1 – അങ്ങനെ സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഇന്ന് കൊവിഡ് കേസുണ്ട്.

ഇന്ന് 4217 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ കേരളത്തില്‍ 3039 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1450 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 139402 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2036 പേര്‍ ആശുപത്രിയിലാണ്. 288 പേരെ ഇന്ന് ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചു.

ഇതുവരെ 1,78,559 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 3393 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 37,137 സാംപിളുകള്‍ ശേഖരിച്ചു 37,012 എണ്ണം ഇതില്‍ നെഗറ്റീവാണ്. 111 ഹോട്ട് സോപ്ട്ടുകളാണ് നിലവിലുള്ളത്.

ഇന്നലെയും സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച 118 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറ് പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗബാധയുണ്ടായത്.

സംസ്ഥാനത്ത് ഇന്നലത്തെ കണക്കുകള്‍ കൂടി കണക്കിലെടുത്താല്‍ നാല് തവണയാണ് നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം അഞ്ചിന് 111-ഉം ആറിന് 108-ഉം ഏഴിന് 107 പേര്‍ക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News