ജനങ്ങളുടെ ജീവന്‍ വെച്ച് രാഷ്ട്രീയം കളിക്കരുത്; പൊതു പ്രവര്‍ത്തകന്‍ എങ്ങനെ ആവരുത് എന്നതിന് മാതൃകയാണ് മുല്ലപ്പള്ളി

തിരുവനന്തപുരം:  നാട് ഏറെ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ജനങ്ങളുടെ ജീവന്‍ വെച്ച് രാഷ്ട്രീയം കളിക്കരുതെന്നും മുല്ലപ്പള്ളിക്ക് രാഷ്ട്രീയ തിമിരമാണെന്നും മുഖ്യമന്ത്രി.

രാഷ്ട്രീയ നേട്ടത്തിനായി മഹാദുരന്തത്തെ ഉപയോഗപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുകയാണ് പ്രതിപക്ഷം.

ലോകം ശ്രദ്ധിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളെ അവഹേളിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചാല്‍ അത് അവരുടെ പേശികള്‍ക്ക് അല്‍പം വ്യായാമം കൂട്ടും എന്നതല്ലാതെ നാട്ടില്‍ ഒരു മാറ്റവും ഉണ്ടാവില്ല ജനങ്ങള്‍ ഇതെല്ലാം കാണുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാടിനെയാകെ അധിക്ഷേപിക്കുന്നവരുടെ രാഷ്ട്രീയ മനശാസ്ത്രം ജനങ്ങള്‍ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News