‘സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനാണ് അദ്ദേഹം’; മുല്ലപ്പള്ളിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറെ അധിക്ഷേപിച്ച് സംസാരിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനാണ് മുല്ലപ്പള്ളിയെന്ന് മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

കേവലം ഒരു മന്ത്രിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിന്റെ തരം താഴ്ന്ന വിമര്‍ശനം എന്ന നിലയിലല്ല ഇതിനെ കാണുന്നത്. കേരളത്തെക്കുറിച്ച് നല്ലത് കേള്‍ക്കുന്നതാണ് തന്നെ അസ്വസ്തനാക്കുന്നതെന്ന ഒരു നേതാവിന്റെ തുറന്നുപറച്ചിലായാണ് ഇതിനെ പിരഗണിക്കേണ്ടത്. കേരളത്തെക്കുറിച്ച് ലോകത്ത് നല്ല അഭിപ്രായമുണ്ടാകുന്നത് മലയാളികള്‍ക്കെല്ലാം അഭിമാനമുണ്ടാക്കുന്ന കാര്യമാണ്.

അത് തന്നെ ക്ഷോഭിപ്പിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ആക്ഷോഭംകൊണ്ട് പേശികള്‍ക്കല്‍പം അധ്വാനം കൂടുമെന്നല്ലാതെ മലയാളികളെ അതൊന്നും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ അധിക്ഷേപിക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ്. രാഷ്ട്രീയ തിമിരം ബാധിച്ച് യാഥാര്‍ത്ഥ്യം കാണാന്‍ കഴിയാതെ പോയ ഒരു മനസിന്റെ ജല്‍പനം എന്ന നിലയ്ക്ക് അവഗണിക്കാവുന്നതല്ല ഇത്. രോഗ പ്രതിരോധത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ രാഷ്ട്രീയ മനശാസ്ത്രം എന്താണെന്ന് ജനം മനസിലാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News