നിര്‍ദ്ധന വിദ്യാര്‍ത്ഥിക്കു ലഭിച്ച ടിവി തട്ടിയെടുത്ത് കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍; പുതിയ ടി വി വാങ്ങി നൽകി ഡിവൈഎഫ്ഐ പ്രവർത്തകർ

നിര്‍ദ്ധന വിദ്യാര്‍ത്ഥിക്കു ലഭിച്ച ടി.വി തട്ടിയെടുത്ത് കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍.തിരുവനന്തപുരം, നെയ്യാറ്റിന്‍കര നഗരസഭയിലെ കോൺഗ്രസ്സ് കൗണ്‍സിലറാണ് അഭികുമാറിനു ലഭിച്ച ടി.വി കൈക്കലാക്കിയത്. അതേസമയം വിദ്യാര്‍ത്ഥിക്ക് കൈത്താങ്ങായി ഡി വൈ എഫ് ഐ പ്രവർത്തകർ രംഗത്തെത്തി. കോൺഗ്രസ്സ് കൗൺസിലർ അടിച്ചു മാറ്റിയ ടി വിക്കു പകരം പുതിയ ടി വി നൽകിയാണ് ഡി വൈ എഫ് ഐ പ്രവർത്തകർ മാതൃകയായത്.

നാട്ടില്‍ പല തരത്തിലുള്ള കള്ളന്‍മാരും കള്ളികളുമുണ്ട്. എന്നാല്‍ നിര്‍ദ്ധന കുടുംബത്തിന് ലഭിച്ച ടി.വി അടിച്ചുമാറ്റുകയാണ് നെയ്യാറ്റിന്‍കരയിലെ കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍ ലളിത ടീച്ചര്‍. ടി.വി വാങ്ങിത്തരാമെന്ന് മോഹന വാഗ്ദാനവുമായാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥി അഭികുമാറിന്‍റെ വീട്ടില്‍ കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍ ലളിത എത്തിയത്.

പിന്നീട് ഉമ്മന്‍ചാണ്ടി നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടി.വി നല്‍കുന്ന പരിപാടിയില്‍ ഉ‍ള്‍പ്പെടുത്തുകയും ചെയ്തു. കെബിള്‍ കണക്ഷന്‍ എടുക്കാനായി 1000രൂപയും നല്‍കി. എന്നാല്‍ അഭികുമാറിന് ടി.വി ലഭിച്ചതോടെ വാര്‍ഡ് കൗണ്‍സിലറുടെ തനി സ്വരൂപം പുറത്ത് വരുകയായിരുന്നു.

ടി.വി ലഭിച്ചത് മാത്രം അറിഞ്ഞ അഭികുമാറിന് അതൊന്ന് കാണാന്‍കൂടി പറ്റിയില്ല. കിട്ടയ ടിവി അതേപടി കൈകലാക്കി കൗണ്‍സിലര്‍ ലളിത.നല്‍കിയ ആയിരം രൂപയും തിരിച്ചു വാങ്ങി.

എന്നാല്‍ അഭിറാമിന് കൈതാങ്ങായി മാറുകയാണ് ഡിവൈഎഫ്ഐ പുതിയ ഒരൊന്നാന്തരം എല്‍ഇഡി ടിവിയാണ് നെയ്യാറ്റിന്‍കര ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര എംഎല്‍എ. ആന്‍സലന്‍ അഭികുമാറിന് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News