റീസൈക്കിൾ കേരള; എറണാകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ സമാഹരിച്ചത് അരക്കോടിയിലധികം രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റീസൈക്കിൾ കേരളയിലൂടെ എറണാകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ സമാഹരിച്ചത് അരക്കോടിയിലധികം രൂപ. പാഴ്‌വസ്തുക്കൾ ശേഖരിച്ചും പഴയ പത്രങ്ങൾ വിറ്റും അമ്പത് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയാണ് എറണാകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് റീസൈക്കിൾ കേരളയിലേക്ക് നല്‍കിയത്. തുക ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ഏറ്റു വാങ്ങി.

പാഴ് വസ്തുക്കളും പഴയ പത്രങ്ങളും വീടുകൾ തോറും കയറിയിറങ്ങിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ശേഖരിച്ചത്. പാഴ് വസ്തുക്കളിൽ നിന്ന് നിർമിച്ച ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയും പ്രവർത്തകർ റീസൈക്കിൾ കേരളാ പദ്ധതിയിലേക്ക് പണം സമാഹരിച്ചു.


ജില്ലയിലെ വിവിധ മേഖലാ കമ്മറ്റികളും അതിനു കീഴിലുള്ള യൂണിറ്റ് കമ്മിറ്റികളും ചേർന്ന് സമാഹരിച്ചത് അമ്പത് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയാണ്. തുക ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി അൻഷാദ് സംസ്ഥാന സെക്രട്ടറി എ എ റഹീമിന് കൈമാറി. കേരളത്തിലെ യുവതയുടെ കയ്യൊപ്പായി റീസൈക്കിൾ കേരള മാറിയെന്ന് തുക ഏറ്റു വാങ്ങി എ എ റഹീം പറഞ്ഞു.

മെയ് പതിനെട്ടിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ഡിവൈഎഫ്ഐ റീസൈക്കിൾ കേരള എന്ന പദ്ധതിയിലൂടെ ജില്ലയിൽ തുടക്കമിട്ടത്. സിനിമാ താരം രഞ്ജി പണിക്കരുടെ വീട്ടിൽ നിന്നും ആരംഭിച്ച റീസൈക്കിൾ കേരളയുടെ ഭാഗമായത് സംവിധായകൻ ആഷിഖ് അബു, നടൻ ടിനി ടോം തുടങ്ങിയ പ്രമുഖരാണ്.

കോവിഡ് മൂലം ദുരിതത്തിലായ കേരളത്തിന് പിന്തുണയുമായി ഡിവൈഎഫ്ഐ ആരംഭിച്ച റീസൈക്കിൾ കേരളാ പദ്ധതിക്ക് മികച്ച പ്രതികരണമാണ് എറണാകുളം ജില്ലയിൽ നിന്നും ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News